സാധാരണക്കാരന്റെ പ്രിയഭക്ഷണമായ മത്തി ഇനി കിട്ടാക്കനിയാകും. മത്തിയുടെ വില പാലക്കാട് കിലോയ്ക്ക് 300 രൂപയായി. ഇതോടെ ഇരുചക്രവാഹനങ്ങളില്‍ മത്തി വില്പനയ്ക്കെത്തിയില്ല.
കഴിഞ്ഞ മാസം വരെ 160 രൂപയായിരുന്നു കിലോയ്ക്ക് വില. 180 രൂപയ്ക്ക് വിറ്റിരുന്ന അയിലയുടെ വില 380 രൂപ വരെയായി. 120 രൂപമുതല്‍ 180 രൂപ വരെ വിലയുണ്ടായിരുന്ന ചൂരയ്ക്ക് 280 രൂപയാണ് വില. ചെമ്പല്ലി 260 രൂപയ്ക്കാണ് വില്‍ക്കുന്നത്. നേരത്തെ 140 മുതല്‍ 180 രൂപ വരെയായിരുന്നു വില.