തിരുവനന്തപുരം: വലിയതുറയില്‍ കടല്‍ക്ഷോഭമുണ്ടായ പ്രദേശം സന്ദര്‍ശിക്കാനെത്തിയ മന്ത്രി കെ കൃഷ്ണന്‍കുട്ടിയെ തടഞ്ഞു. കടല്‍ഭിത്തി നിര്മിക്കാത്തതിനാണ് നാട്ടുകാരുടെ പ്രതിഷേധം.
കടലാക്രമണത്തിന് ശാശ്വതപരിഹാരം കാണണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു. മന്ത്രിയുടെ വാഹനം തടയാനും ശ്രമമുണ്ടായി. ഇതിനെ തുടര്‍ന്ന് കടല്‍ഭിത്തി നിര്‍മാണത്തിന് അടിയന്തര നടപടി സ്വീകരിക്കുമെന്ന് മന്ത്രി പറഞ്ഞു. സ്ഥലത്ത് നാട്ടുകാരും പോലീസും തമ്മില്‍ സംഘര്‍ഷമുണ്ടായി.