Kerala

നിപ; ചികിത്സയിൽ കഴിയുന്ന മൂന്ന് പേര്‍ക്കും രോഗമില്ല


കൊച്ചി: നിപ വൈറസ് രോഗലക്ഷണത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന മൂന്ന് പേര്‍ക്ക് കൂടി രോഗം ഇല്ലെന്ന് പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലെ പരിശോധനയില്‍ സ്ഥിരീകരിച്ചു. കളമശേരി, തൃശൂര്‍, ഇടുക്കി എന്നിവിടങ്ങളില്‍ നിന്നുള്ളവരുടെ പരിശോധന ഫലം ആണ് ഇന്ന് പുറത്തു വന്നത്. കളമശേരിയില്‍ നിന്ന് പുനഃപരിശോധനയ്ക്ക് അയച്ച രണ്ട് പേരുടെ സാമ്പിളുകളും നെഗറ്റീവ് ആയി. വൈറസ് ബാധയെന്ന സംശയത്തില്‍ ചികിത്സയില്‍ കഴിയുന്ന എല്ലാവരുടെയും പരിശോധനാ ഫലം ഇതോടെ പുറത്തുവന്നു. നിരീക്ഷണത്തില്‍ കഴിയുന്ന 329 പേര്‍ക്കും നിപാ ലക്ഷണങ്ങളില്ല.

അതേസമയം നിപ ബാധിതനായ യുവാവിന്റെ ആരോഗ്യനിലയും തൃപ്തികരമാണ്. കടുത്ത മസ്തിഷ്‌ക ജ്വരം ഉണ്ടായിരുന്ന യുവാവിന്റെ പനി കുറഞ്ഞു. പരസഹായമില്ലാതെ വിദ്യാര്‍ത്ഥി നടക്കാന്‍ തുടങ്ങി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top