തെലുങ്ക് സിനിമയെ അന്താരാഷ്ട്ര വേദികളില്‍ പോലും ചര്‍ച്ചാവിഷയമാക്കിയ ചിത്രമായിരുന്നു ബാഹുബലി.ഒരു അഭിമുഖത്തില്‍ പ്രഭാസിന്റെ വിവാഹത്തെ കുറിച്ചുള്ള ചോദ്യത്തിന് ബാഹുബലിയിലെ മറ്റൊരു നായികയും നടന്റെ സുഹൃത്തുമായ തമന്നയുടെ മറുപടി ഇങ്ങിനെ.ബാഹുബലിയ്ക്ക് മുമ്പും അതിന് ശേഷവും എന്ന രണ്ട് സാഹചര്യങ്ങള്‍ ഞങ്ങളുടെയെല്ലാം ജീവിതത്തിലുണ്ട്. പ്രഭാസിന്റെ കാര്യത്തില്‍ സൗത്ത് ഇന്ത്യയില്‍ മാത്രമുള്ള ആരാധികമാരായിരുന്നു മുമ്പ് അദ്ദേഹത്തെ വിവാഹം ചെയ്യാന്‍ ആഗ്രഹിച്ചിരുന്നത് പക്ഷേ ഇപ്പോള്‍ അങ്ങിനെയല്ല. ഇന്ത്യയൊട്ടാകെയുള്ള ആരാധികമാര്‍ക്കെല്ലാം അതാണ് ആഗ്രഹം. അദ്ദേഹം വളരെ വിനയമുള്ള അമരരേന്ദ്ര ബാഹുബലിയെ പോലെയുള്ള ഒരു മനുഷ്യനാണ്. അദ്ദേഹത്തോടൊപ്പം ജോലി ചെയ്ത ദിനങ്ങള്‍ മറക്കാനാവില്ല. തമന്ന പറഞ്ഞു.