ദില്ലി: രണ്ടാം മോദി സര്‍ക്കാറിന്റെ വരവോടെ പല സെലിബ്രേറ്റികളും മോദിയെ കാണാനും സംസാരിക്കാനും സെല്‍ഫിയെടുക്കാനും ഉള്ള ആഗ്രഹം തുറന്നുപറഞ്ഞിട്ടുണ്ട്. എന്നാല്‍ മോദിക്കൊപ്പം ഒരു ദിവസം ഡിന്നര്‍ കഴിക്കാന്‍ ആഗ്രഹിക്കുന്നുവെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ബോളീവുഡ് നടി കത്രീന കൈഫ്
ഇന്ത്യ ടുഡെ ടിവിയുടെ അഭിമുഖത്തിലായിരുന്നു കത്രീന കൈഫ് ഇക്കാര്യം തുറന്നുപറഞ്ഞത്. ഡിന്നര്‍ കഴിക്കാന്‍ ആഗ്രഹമുളള ജീവിച്ചിരിക്കുന്നവരും മരിച്ചവരുമായി മൂന്ന് പേരുടെ പേര് അവതാരകന് ചോദിച്ചപ്പോള്‍ മൂന്ന് പേരുകളാണ് കത്രീന വെളിപ്പെടുത്തിയത്. മോദിക്ക് പുറമെ മുന്‍ അമേരിക്കന്‍ നടി മരിലിന് മൊണ്‍റോ, മുന്‍ യുഎസ് സ്റ്റേറ്റ് സെക്രട്ടറി കണ്ടോളീസാ റൈസ് എന്നിവരുടെ പേരുകളാണ് കത്രീന പറഞ്ഞത്.