Entertainment

സൂപ്പര്‍ 30 ട്രെയിലര്‍; കിടിലന്‍ മേക്കോവറില്‍ ഹൃതിക് റോഷന്‍

സൂപ്പര്‍ 30യുടെ  ട്രെയിലര്‍ പുറത്തു വിട്ടു. ചിത്രത്തില്‍ കിടിലന്‍ മേക്കോവറില്‍ ഹൃതിക് റോഷന്‍. ഗണിത ശാസ്ത്രജ്ഞനായി ട്രെയിലറില്‍ പ്രത്യക്ഷപ്പെടുന്ന ഹൃതികിന്റെ തകര്‍പ്പന്‍ അഭിനയവും മേക്കോവറും ആരെയും ഞെട്ടിപ്പിക്കും.

ഒരു യഥാര്‍ഥ കഥയെ അടിസ്ഥാനമാക്കിയാണ് സൂപ്പര്‍ 30 ഒരുക്കിയിരിക്കുന്നത്. ആനന്ദ് കുമാര്‍ എന്ന ഗണിത ശാസ്ത്രജ്ഞന്റെ ജീവിതകഥയാണ് ചിത്രം പറയുന്നത്. ബിഹാറിലെ ദരിദ്രരായ നൂറുകണക്കിന് വിദ്യാര്‍ഥികള്‍ക്ക് സൗജന്യ താമസവും ഭക്ഷണവും പഠനോപകരണങ്ങളും പരിശീലനവും നല്കി ഐ.ഐ.ടി. പ്രവേശനം നേടിക്കൊടുകുകയും അവരുടെ ജീവിതം തന്നെ മാറ്റുകയും ചെയ്ത
വ്യക്തിയാണ് ആനന്ദ് കുമാര്‍. ഐ.ഐ.ടി പ്രവേശന പരിശീലത്തിനായി വരുന്ന ലക്ഷക്കണക്കിന് അപേക്ഷകളില്‍ നിന്ന് സമൂഹത്തിലെ ഏറ്റവും പിന്നോക്കം നില്‍ക്കുന്ന 30 വിദ്യാര്‍ത്ഥികളെ തെരഞ്ഞെടുക്കുകയാണ് ആനന്ദ് ചെയ്യുന്നത്.

 

വികാസ് ബാഹല്‍ ആണ് സംവിധാനം. വരാണസി, രാജസ്ഥാന്‍ എന്നിവിടങ്ങളിലായിരുന്നു ചിത്രീകരണം. ചിത്രം ജൂലൈ 12ന് തിയറ്ററുകളിലെത്തും.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top