നവാഗതനായ സകരിയ സംവിധാനം ചെയ്ത സുഡാനി ഫ്രം നൈജീരിയക്ക് റഷ്യയില്‍ നടന്ന ഹീറോ ആന്‍ഡ് ടൈം അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ പുരസ്കാരം. പ്രേക്ഷക അവാര്‍ഡാണ് സുഡാനി ഫ്രം നൈജീരിയ സ്വന്തമാക്കിയത്. ഹാപ്പി അവേഴ്സിന്റെ ബാനറില്‍ നിര്‍മ്മിച്ച സുഡാനി ഫ്രം നൈജീരിയ കഴിഞ്ഞ മാര്‍ച്ച് 23നായിരുന്നു തിയേറ്ററില്‍ പുറത്തിറങ്ങിയത്. 49ാമത് സംസ്ഥാന ചലച്ചിത്ര അവാര്‍ഡില്‍ ഉള്‍പ്പെടെ നിരവധി പുരസ്കാരങ്ങള്‍ തേടിയെത്തിയ ചിത്രമായിരുന്നു സുഡാനി ഫ്രം നൈജീരിയ.
മലപ്പുറത്തിന്റെ നന്മയെയും കാല്‍പ്പന്ത് ആവേശത്തെയും ആവോളം പകര്‍ത്തിയ ഈ ചിത്രത്തിന് സംസ്ഥാന ചലച്ചിത്ര അവാര്‍ഡില്‍ അഞ്ച് പുരസ്കാരങ്ങളാണ് ലഭിച്ചത്. സുഡാനിയിലെ പ്രകടനത്തിലൂടെ മികച്ച നടനുള്ള പുരസ്കാരം സൗബിന് ഷാഹിര്‍ നേടി. മികച്ച നവാഗത സംവിധായകനുള്ള പുരസ്കാരം സംവിധായകന് സക്കരിയയ്ക്കാണ്. മികച്ച ജനപ്രീതിയും കലാമേന്മയുമുള്ള ചിത്രത്തിനുള്ള പ്രത്യേക പുരസ്കാരവും സുഡാനിക്ക് ലഭിച്ചിരുന്നു. 23ാമത് രാജ്യാന്തര ചലച്ചിത്രമേളയില്‍ മികച്ച ചിത്രത്തിനുള്ള പുരസ്കാരവും സുഡാനിക്കായിരുന്നു.