കൊച്ചി: മലയാളത്തിലെ ശ്രദ്ധേയയായ നടിയാണ് നമിത പ്രമോദ്. ഇപ്പോഴിതാ പുതിയ വെളിപ്പെടുത്തല്‍ നടത്തിയിരിക്കുകയാണ് താരം. താന്‍ വിവാഹ ശേഷം സിനിമയിലേക്ക് ഉണ്ടാകില്ല. ഒരു സിനിമ മാസികയ്ക്ക് നല്കിയ അഭിമുഖത്തിലാണ് നടിയുടെ വെളിപ്പെടുത്തല്‍.
വിവാഹശേഷം അഭിനയിക്കുന്നതും അഭിനയിക്കാത്തതും ഓരോരുത്തരുടെ ഇഷ്ടമാണ്. ഞാന്‍ സെറ്റില്‍ ആയി കഴിഞ്ഞാല്‍ സിനിമയില്‍ വരില്ല. ഒരു കുടുംബത്തിന്റെ അടിത്തറ അമ്മയാണ്. ഞാന്‍ കുടുംബത്തിനാണു പ്രാധാന്യം നല്‍കുന്നത്.ഈ മേഖലയില്‍ നില്ക്കുമ്പോള് ഹെയര്‍ ചെയ്യ്തുതരാനും ഡ്രസ്സ് എടുത്തു തരാനുമൊക്കെ ആളുണ്ടാകും. എന്നാല്‍ പിന്നീടു എന്തിനും നമ്മുടെ കൂടെ ഫാമിലിയേ കാണൂ.എന്നെ സംബന്ധിച്ച് ഫാമിലിക്കാണ് പ്രാധാന്യം. സിനിമയാണ് എന്റെ ജീവിതം എന്നൊന്നും കരുതുന്നില്ല. സിനിമയിലെ പ്രശസ്തിയും പദവിയും കുറച്ചുകാലം മാത്രമേ ഉണ്ടാകൂ, നമിത പറഞ്ഞു.