വാഷിങ്ടണ്‍: യുഎസ് വിസക്ക് അപേക്ഷിക്കുന്നവര്‍ ഇനി മുതല്‍ സോഷ്യല്‍ മീഡിയ അക്കൗണ്ട് വിവരങ്ങളും സമര്‍പ്പിക്കണമെന്ന് പുതിയ നിയമം. സാമൂഹിക മാധ്യമങ്ങളിലെ പേരുകള്‍, അഞ്ചു വര്‍ഷത്തിനിടെ ഉപയോഗിച്ച ഇ-മെയില്‍ വിലാസം, ഫോണ്‍ നമ്പര്‍ തുടങ്ങിയ വിവരങ്ങള്‍ സമര്‍പ്പിക്കണം.
എല്ലാ അപേക്ഷകരും എല്ലാ സാമൂഹിക മാധ്യമ പ്ലാറ്റ്ഫോമിലെയും പേര് വിവരങ്ങള്‍ കൈമാറണം. ഇതു സംബന്ധിച്ച് ആരെങ്കിലും കളവ് പറയാന്‍ ശ്രമിച്ചാല്‍ ഗുരുതരമായ ഇമിഗ്രേഷന്‍ നടപടികള്‍ക്ക് വിധേയരാകേണ്ടി വരുമെന്ന് യുഎസ് അധികൃതര്‍ അറിയിച്ചു.