മോദി മന്ത്രി സഭയില്‍ അംഗങ്ങളായ 56 മന്ത്രിമാരില്‍ 51 മന്ത്രിമാരും കോടീശ്വരര്‍.മന്ത്രിമാരില്‍ 22 പേര്‍ക്ക് എതിരെ ക്രിമിനല്‍ കേസുകള്‍ നിലവിലുണ്ട്.ബിജെപിയിലെ ഭതീണ്ടയില് നിന്നുള്ള ഹര്‍സിമ്രത് കൗര്‍ ബാദല്‍ ആണ് ഏറ്റവും വലിയ ധനാഢ്യ. 217 കോടിരൂപയുടെ സ്വത്തുക്കള്‍ ഇവര്‍ക്കുണ്ട്. പിയൂഷ് ഗോയല്‍ ആണ് ആസ്തിയുടെ കാര്യത്തില്‍ രണ്ടാമത്. 95 കോടിയുടെ സമ്പാദ്യം ഗോയലിനുണ്ട്. അമിത് ഷായുടെ ആസ്തി 40 കോടിരൂപയോളം വരും.
പ്രധാനമന്ത്രി നരേന്ദ്ര മോദിയും കോടീശ്വരനാണ്. രണ്ട് കോടിയോളം വരും മോദിയുടെ മൊത്തം ആസ്തി.