Entertainment

മമ്മൂട്ടി-രമേശ് പിഷാരടി ചിത്രം; ഗാനഗന്ധര്‍വന്റെ ചിത്രീകരണം ആരംഭിച്ചു

മമ്മൂട്ടിയെ നായകനാക്കി രമേശ് പിഷാരടി സംവിധാനം ചെയ്യുന്ന ഗാനഗന്ധര്‍വന്‍ സിനിമയുടെ ചിത്രീകരണം ആരംഭിച്ചു. ഗാനമേള ഗായകന്‍ കലാസദന്‍ ഉല്ലാസായാണ് മമ്മൂട്ടി ചിത്രത്തില്‍ വേഷമിടുന്നത്. പുതുമുഖം വന്ദിതയാണ് നായിക.

രമേശ് പിഷാരടിയും ഹരി പി. നായരും ചേര്‍ന്നാണ് കഥയും തിരക്കഥയും സംഭാഷണവും. മുകേഷ്, ഇന്നസന്റ്, സിദ്ധിഖ്, സലിം കുമാര്‍, ധര്‍മജന്‍, ഹരീഷ് കണാരന്‍, മനോജ് കെ. ജയന്‍, സുരേഷ് കൃഷ്ണ, മണിയന്‍ പിള്ള രാജു, കുഞ്ചന്‍, അശോകന്‍, സുനില്‍ സുഖദ, അതുല്യ, ശാന്തി പ്രിയ എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തുന്നു.

അഴകപ്പന്‍ ഛായാഗ്രഹണവും ലിജോ പോള്‍ എഡിറ്റിങും നിര്‍വഹിക്കുന്നു. സംഗീതമൊരുക്കുന്നത് ദീപക് ദേവാണ്. ഇച്ചായീസ് പ്രൊഡക്ഷന്‍സും രമേശ് പിഷാരടി എന്റര്‍ടെയ്ന്‍മെന്റ്‌സും ചേര്‍ന്നൊരുക്കുന്ന ചിത്രത്തിന്റെ നിര്‍മാണം ശ്രീലക്ഷ്മി, ശങ്കര്‍ രാജ്,സൗമ്യ രമേശ് എന്നിവര്‍ ചേര്‍ന്നാണ്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top