Latest News

ഓട്ടോറിക്ഷാ ഡ്രൈവറെ വെടിവച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ബിജെപി നേതാവ് അറസ്റ്റില്‍


ഇന്‍ഡോര്‍: ഓട്ടോറിക്ഷാ ഡ്രൈവറെ വെടിവച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ബിജെപി നേതാവ് അറസ്റ്റില്‍. മധ്യപ്രദേശിലെ ഇന്‍ഡോര്‍ 1 ല്‍ നിന്നുള്ള ബിജെപി എംഎല്‍എ സഞ്ജയ് ശുക്ലയുടെ അടുത്ത ബന്ധുവായ കമല്‍ ശുക്ലയാണ് പിടിയിലായത്.

ശനിയാഴ്ച ഒരു വാക്കുതര്‍ക്കത്തെ തുടര്‍ന്നായിരുന്നു ഇദ്ദേഹം ഓട്ടോറിക്ഷാ ഡ്രൈവര്‍ക്ക് നേരെ വെടിയുതിര്‍ത്തത്. വെടിവയ്ക്കാന്‍ ഉപയോഗിച്ച പിസ്റ്റള്‍ പൊലീസ് കണ്ടെടുത്തു.

ഓട്ടോ ഡ്രൈവറായ സലിം ഖാന്‍ കത്തി ഉപയോഗിച്ച് കമല്‍ ശുക്ലയെ ആക്രമിക്കാന്‍ ശ്രമിച്ചെന്നും അപ്പോഴാണ് വെടിയുതിര്‍ത്തതെന്നുമാണ് ബിജെപി സംസ്ഥാന വക്താവ് ഉമേഷ് ശര്‍മ്മ ഈ സംഭവത്തോട് പ്രതികരിച്ചത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top