ലഖ്നോ: യുപിയില്‍ രണ്ട് സമാജ്വാദി പാര്‍ട്ടി നേതാക്കള്‍ വിവിധ സംഭവങ്ങളിലായി വെടിയേറ്റ് മരിച്ചു. 41കാരനായ ലാല്‍ജി യാദവാണ് കൊല്ലപ്പെട്ട ഒരാള്‍. വെള്ളിയാഴ്ച രാവിലെ 9.30ന് ഖ്വാജ സാരി എരിയയിലെ സിദ്ധികുപുരിലാണ് ലാല്‍ജി കൊല്ലപ്പെട്ടത്. ഷാഗഞ്ചില്‍ നിന്ന് ജുന്പൂരിലേക്കുള്ള യാത്രക്കിടെ മോട്ടോര്‍ സൈക്കിളിലെത്തിയ മൂന്നംഗ സംഘമാണ് ലാല്‍ജിക്ക് നേരെ വെടിയുതിര്‍ത്തത്. കൊല്ലപ്പെട്ട ലാല്ജിക്കെ തിരെ നിരവധി ക്രിമിനല്‍ കേസുകളുണ്ട്.
സമാജ്വാദി പാര്‍ട്ടി ദാദ്രി മണ്ഡലം പ്രസിഡന്റ് രാമേതക് കതാരിയയാണ് ഗൗതം ബുദ്ധ നഗര്‍ ജില്ലയില്‍ കൊല്ലപ്പെട്ടത്. മുഖംമൂടി ധരിച്ചെത്തിയ നാലംഗ സംഘമാണ് രമേതകിനെതിരെ വെടിയുതിര്‍ത്തത്. രാഷ്ട്രീയ വൈരാഗ്യമല്ല കൊലപാതകത്തിന് കാരണമെന്ന് പൊലീസ് അറിയിച്ചു