നരേന്ദ്ര മോദിയുടെ ഔദാര്യമാണ് കേരളത്തിന് ലഭിച്ച മന്ത്രിസ്ഥാനമെന്ന് ബി.ജെ.പി വക്താവ് അഡ്വ. ബി. ഗോപാലകൃഷ്ണന്. കേരളത്തിന് മന്ത്രിസ്ഥാനത്തിനും അത് ആവശ്യപ്പെടാന്‍ പാര്‍ട്ടി നേതൃത്വത്തിനും ധാര്‍മ്മിക അവകാശമില്ലെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിലുള്ളവര്‍ മൂന്നു നേരവും മതേതരത്വം തിന്ന് വയര്‍ നിറയ്ക്കട്ടെ. ഇവിടെ വികസനം വേണ്ട, മതേതരത്വം മതി. ബിജെപിയുടെ പരാജയത്തിന്റെ ഒരു കാരണം മാധ്യമങ്ങളും ന്യൂനപക്ഷങ്ങളും ഇടതു വലതു മുന്നണികളുമാണ്. സംഘടിത ന്യൂനപക്ഷ വോട്ടും പരാജയത്തിലേക്ക് നയിച്ചു