Latest News

അമിത്ഷായ്ക്ക് ആഭ്യന്തരം; വകുപ്പുകള്‍ പ്രഖ്യാപിച്ചു

ന്യൂഡല്‍ഹി: രണ്ടാം മോദി മന്ത്രി സഭയിലെ മന്ത്രിമാരുടെ വകുപ്പുകള്‍ പ്രഖ്യാപിച്ചു. അമിത്ഷാ ആഭ്യന്തര മന്ത്രി, നിര്‍മല സീതാരാമന്‍ ധനകാര്യമന്ത്രി, എസ് ജയശങ്കര്‍ വിദേശകാര്യമന്ത്രി.

കേരളത്തില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട വി മുരളീധരന് വിദേശകാര്യസഹമന്ത്രിയോടൊപ്പം പാര്‍ലമെന്ററി സഹമന്ത്രി സ്ഥാനം. രാജ്‌നാഥ് സിങ് പ്രതിരോധമന്ത്രി, പിയൂഷ് ഗോയല്‍ റെയില്‍വെ മന്ത്രി, നിതിന്‍ ഗഡ്കരി ഗതാഗതം.

സ്മൃതി ഇറാനി- വനിതാ ശിശു-ക്ഷേമം, നരേന്ദ്രസിങ് തോമര്‍- കൃഷി മന്ത്രി, കിരണ്‍ റിജ്ജു- കായികമന്ത്രി, സദാനന്ദ ഗൗഡ- രാസവള വകുപ്പ്, അര്‍ജുന്‍ മുണ്ടെ- ആദിവാസി ക്ഷേമം.

രാം വിലാസ് പസ്വാന്‍ ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രിയാകും. പ്രകാശ് ജാവദേക്കര്‍ പരിസ്ഥിതി, വനം, വാര്‍ത്താവിനിമയ വകുപ്പുകള്‍ കൈകാര്യം ചെയ്യും. രമേഷ് പൊക്രിയാല്‍ മാനവവിഭവശേഷി മന്ത്രിയാകും.

രവി ശങ്കര്‍ പ്രസാദ്-നിയമം, ഐ ടി, ധര്‍മേന്ദ്ര പ്രധാന്‍-പെട്രോളിയം, ഹര്‍സിമ്രത് കൗര്‍ ബാദല്‍- ഭക്ഷ്യസംസ്‌കരണം, ഹര്‍ഷ് വര്‍ദ്ധന്‍- ആരോഗ്യം, കുടുംബക്ഷേമം.

പ്രകാശ് ജാവേദ്ക്കര്‍- വാര്‍ത്താ വിതരണം, മുക്താര്‍ അബ്ബാസ് നഖ്വി- ന്യൂനപക്ഷ ക്ഷേമം, തവര്‍ ചന്ദ് ഗെലോട്ട്- സാമൂഹ്യ നീതി,
ഗിരിരാജ് സിംഗ്-മൃഗ സംരക്ഷണം,മത്സ്യബന്ധന വകുപ്പ്, പ്രഹളാദ് സിംഗ് പട്ടേല്-ടൂറിസം, അനുരാഗ് താക്കൂര്‍- ധനവകുപ്പ് സഹമന്ത്രി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top