വൈ.എസ് രാജശേഖര റെഡ്ഡിയുടെ ജീവിതം പ്രമേയമാക്കിയ യാത്രയുടെ രണ്ടാം ഭാഗം വരുന്നു. മകന് ജഗന്മോഹന് റെഡ്ഡിയുടെ രാഷ്ട്രീയ ജീവിതമാണ് രണ്ടാം ഭാഗത്തില്‍ പ്രേക്ഷകര്‍ക്ക് മുന്നിലെത്തുന്നത് എന്നാണ് സൂചന.
ആന്ധ്രയുടെ ജീവനും ജീവിതമായിരുന്ന വൈ.എസ്.ആറിന്റെ ജീവിതം വെള്ളിത്തിരയില്‍ എത്തിയപ്പോള്‍ ജനങ്ങള്‍ രണ്ട് കയ്യും നീട്ടിയാണ് സ്വീകരിച്ചത്. ആന്ധ്രയിലെങ്ങും തരംഗമായ സിനിമകളിലൊന്ന് കൂടിയായിരുന്നു യാത്ര. മലയാളത്തിന്റെ അഭിമാനമായ മമ്മൂട്ടിയുടെ തെലുങ്ക് തിരിച്ചുവരവിന് ശക്തമായ പിന്തുണയാണ് പ്രേക്ഷകര്‍ നല്‍കിയത്.അച്ഛന് വൈ.എസ്.ആറിന്റെ ജീവിതം ജനങ്ങള്‍ ഏറ്റെടുത്തതോടെ മകന് ജഗന്മോഹന് റെഡ്ഡിയുടെ ജീവിതവും വെള്ളിത്തിരയിലേക്ക് എത്തിക്കാനൊരുങ്ങുകയാണ് സംവിധായകന്.