Kerala

എറണാകുളത്തെ ഇടത് സ്ഥാനാര്‍ത്ഥിയ്ക്ക് വിജയാശംസകള്‍ നേര്‍ന്ന് മെഗാസ്റ്റാര്‍ മമ്മൂട്ടി


എറണാകുളത്തെ ഇടതു സ്ഥാനാര്‍ത്ഥി മനു റോയ്ക്ക് വിജയാശംസകള്‍ നേര്‍ന്ന് മെഗാസ്റ്റാര്‍ മമ്മൂട്ടി. പിന്തുണ തേടി സ്ഥാനാര്‍ത്ഥി കാണാനെത്തിയപ്പോഴാണ് മഹാനടന്‍ ആശംസയറിയിച്ചത്. കൊച്ചിയിലായിരുന്നു കൂടിക്കാഴ്ച.

എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിക്കപ്പെട്ടതു മുതല്‍ പ്രിയതാരത്തെ കാണാന്‍ കാത്തിരിക്കുകയായിരുന്നു മനു റോയ്. ഇന്ന് രാവിലെ 11 മണിയോടെ ആ കാത്തിരിപ്പിന് വിരാമമായി.

കടവന്ത്രയിലെ ഡബ്ബിങ്ങ് സ്റ്റുഡിയോയില്‍ മമ്മൂട്ടി എത്തുന്നതറിഞ്ഞ് മനു റോയ് നേരത്തെ തന്നെ ഇവിടെ എത്തിയിരുന്നു. മിനിറ്റുകള്‍ക്കുള്ളില്‍ സ്ഥലത്തെത്തിയ മഹാനടനെ നേരില്‍ കണ്ട് മനു റോയ് പിന്തുണ തേടി. ചുരുങ്ങിയ വാക്കുകളില്‍ മെഗാസ്റ്റാര്‍ സ്ഥാനാര്‍ത്ഥിയ്ക്ക് വിജയാശംസകള്‍ നേര്‍ന്നു

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top