ഇന്ത്യയിലെ മികച്ച അഭിനേത്രിമാരില്‍ ഒരാളാണ് തബു. ദേശീയ-അന്തര്‍ദേശീയ പുരസ്കാരങ്ങള്‍ നേടിയിട്ടുള്ള തബു മലയാളത്തിലും തന്റെ സാന്നിദ്ധ്യം അറിയിച്ചിട്ടുണ്ട്.
എന്നാല്‍ മമ്മൂട്ടിയുമായി ചേര്‍ന്ന് ഒരു സിനിമ ചെയ്യാന്‍ തനിക്ക് സാധിച്ചിട്ടില്ല, അതെപ്പോഴാണ് നടക്കുന്നത് എന്നാണ് തബുവിനു മമ്മൂട്ടിയോട് ചോദിയ്ക്കാനുണ്ടായത്. പിങ്ക്വില്ല എന്ന ഓണ്‍ലൈന്‍ പോര്‍ട്ടലിനോട് തന്റെ പുതിയ റിലീസ് ആയ ‘മാമാങ്കം’ എന്ന ചിത്രത്തെക്കുറിച്ച് മമ്മൂട്ടി സംസാരിക്കവേയാണ്, അവതാരകന് ‘തബുവിന് താങ്കളോട് എന്തോ ചോദിക്കാനുണ്ട്’, എന്നറിയിച്ച് ഈ തബുവിനു വേണ്ടി അദ്ദേഹത്തോട് ഈ ചോദ്യം ചോദിച്ചത്.
‘ഒരുമിച്ചഭിനയിക്കാനുള്ള അവസരങ്ങള്‍ രണ്ടു മൂന്നു തവണ വന്നിട്ടുണ്ടെങ്കിലും പല കാര്യങ്ങള്‍ കൊണ്ട് അവ നടാക്കാതെ പോയി. പറയൂ, നമ്മള് എന്നാണ് ഒരുമിച്ച് അഭിനയിക്കുന്നത്,?’ എന്ന തബുവിന്റെ ചോദ്യത്തിന് ‘അത് നടക്കാന്‍ ഞാനും തീര്‍ച്ചയായും ശ്രമിക്കാം’ എന്നാണ് മമ്മൂട്ടി മറുപടി നല്‍കിയത്.