ബാംഗ്ലൂര്‍ ഡെയ്സിന്റെ അഞ്ചാം വാര്‍ഷികത്തില്‍ ഓര്‍മകള്‍ പങ്കുവെയ്ക്കുകയാണ് ദുല്‍ഖര്‍ സല്മാന്. ബാംഗ്ലൂര്‍ ഡെയ്സിന്റെ അഞ്ച് വര്‍ഷങ്ങള്‍. എന്നും ഓര്‍ത്തു വയ്ക്കുന്ന ഒരു സിനിമ. വിസ്മയിപ്പിക്കുന്ന ഷൂട്ടിങ് അനുഭവങ്ങള്‍. അജു എല്ലായ്പ്പോഴും എനിക്ക് പ്രിയപ്പെട്ടതാണ്. അയാളെ അവതരിപ്പിക്കാന്‍ കഴിഞ്ഞത് എന്റെ ഭാഗ്യമായി തോന്നുന്നു. ആ സിനിമയെ സ്നേഹിച്ച എല്ലാവര്ക്കും നന്ദി- ദുല്‍ഖര്‍ ഫെയ്സ്ബുക്കില്‍ കുറിച്ചു.
അഞ്ജലി മേനോന് സംവിധാനം ചെയ്ത ചിത്രത്തില്‍ ഫഹദ് ഫാസില്‍, ദുല്‍ഖര്‍ സല്മാന്, നസ്രിയ നസീം, നിവിന്‍ പോളി, പാര്‍വതി എന്നിവരാണ് അഭിനയിച്ചത്. മൂന്ന് സഹോദരങ്ങളുടെ കഥ പറയുന്ന ഈ ചിത്രം 2014 മെയ് 20 നാണ് പുറത്തിറങ്ങിയത്.