കൊളംബോ: ലോകകപ്പ് ക്രിക്കറ്റില്‍ ശ്രീലങ്കന്‍ ക്രിക്കറ്റ് ടീമിനെ സഹായിക്കണമെന്ന ക്രിക്കറ്റ് ബോര്‍ഡിന്റെ അപേക്ഷ തള്ളി ശ്രീലങ്കന്‍ ക്രിക്കറ്റ് ടീം മുന്‍ ക്യാപ്റ്റന്‍ മഹേല ജയവര്‍ധനെ. തന്റെ ചുമതല എന്താണെന്ന് വ്യക്തമല്ലെന്നും മുമ്പ്കുമാര്സംഗക്കാരയ്ക്കൊപ്പം നല്കിയ നിര്‍ദേശങ്ങള്‍ ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ് നിരസിക്കുകയായിരുന്നുവെന്നും ജയവര്‍ധനെ പറഞ്ഞു.
സമീപകാലത്തെ ടീമിന്റെ മോശം പ്രകടനത്തെ തുടര്‍ന്നാണ് ക്രിക്കറ്റ് ബോര്‍ഡ് മുംബൈ ഇന്ത്യന്‍സിനെ ഐപിഎല്‍ കിരീടത്തിലേക്ക് നയിച്ച ജയവര്‍ധനെയുടെ സഹായം തേടിയത്. ലോകകപ്പിനുള്ള ടീം ഇംഗ്ലണ്ടില്‍ എത്തിക്കഴിഞ്ഞു. ടീം തെരഞ്ഞെടുപ്പിലോ മറ്റ് കാര്യങ്ങളിലോ പങ്കാളിയായിരുന്നില്ല. അവസാന നിമിഷം എന്താണ് ചെയ്യേണ്ടത് എന്നറയില്ലെന്നും ജയവര്‍ധനെ പറഞ്ഞു.