Latest News

ത്രിപുരയില്‍ കനത്ത മഴ; 739 പേരെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി

ത്രിപുര: ത്രിപുരയില്‍ കനത്ത മഴയിലും കാറ്റിലും 739 പേര്‍ക്ക് വീട് നഷ്ടപ്പെട്ടു. ഇവരെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി. വടക്കന്‍ ത്രിപുര, ഉനക്കൊട്ടി, ധാലാ ജില്ലകളെയാണ്‌ ഏറ്റവും കൂടുതല്‍ മഴ ബാധിച്ചത്. പലയിടങ്ങളിലും നിരവധിപേര്‍ കുടുങ്ങി കിടക്കുന്നതായാണ് റിപ്പോര്‍ട്ട്. ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റിയ 739 പേരില്‍ 358 പേര്‍ ഉനക്കൊട്ടി ജില്ലക്കാരാണ്. 381 പേര്‍ വടക്കന്‍ ത്രിപുരയിലുള്ളവരാണ്. 40 ബോട്ടുകളാണ് സുരക്ഷാ പ്രവര്‍ത്തനത്തിലേര്‍പ്പെട്ടിരിക്കുന്നത്. എന്‍ഡി ആര്‍ എഫും ത്രിപുര സ്റ്റേറ്റ് റൈഫിള്‍സുമാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top