മമ്മൂട്ടി പോലീസായെത്തുന്ന പുതിയ ചിത്രം ഉണ്ടയിലെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു. സബ് ഇന്‍സ്പെക്ടര്‍ മണികണ്ഠന് സി പി എന്ന കഥാപാത്രമായാണ് മമ്മൂട്ടി ചിത്രത്തിലെത്തുന്നത്.
ഹര്‍ഷാദിന്റെ രചനയില്‍ ഖാലിദ് റഹ്മാനാണ് സംവിധാനം. ഷൈന്‍ ടോം ചാക്കോ, ജേക്കബ് ഗ്രിഗറി, സുധി കോപ്പ, ദിലീഷ് പോത്തന്, അലന്‍സിയര്‍, അര്ജുന് അശോകന് എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങള്‍. ജൂണ്‍ 6 ന് ഈദ് റിലീസായിട്ടാണ് ചിത്രം റിലീസിനെത്തുന്നത്.