സിക്കാര്‍: അപ്രതീക്ഷിതമായി പെയ്ത മഴയില്‍ നടുങ്ങി ജയ്പൂര്‍ നഗരം. വിവിധ പ്രദേശങ്ങള്‍ വെള്ളത്തിനടിയിലാവുകയും റെയില്‍ റോഡ് ഗതാഗതം സ്തംഭിക്കുകയും ചെയ്തു. കണ്ണടച്ചു തുറക്കുംമുമ്പ് പെയ്ത മഴയില്‍ വെള്ള പാച്ചലില് പല വീടുകളും ഒഴുകി പോയി. സിക്കാറില്‍ 3 പേര് വെള്ളത്തില്‍ മുങ്ങി മരിച്ചു.
രാജസ്ഥാനില്‍ ജൂലായ് 29 വരെ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. സിക്കാര്‍, ചുറു തുടങ്ങിയ സ്ഥലങ്ങളില്‍ വെള്ളം പൊങ്ങിയിരിക്കുകയാണ്. ജയ്പൂരില്‍ 3 ദിവസങ്ങളില്‍ തുടര്‍ച്ചയായി മഴ പെയ്തു. ചൂടില്‍ വെന്തുരുകിയ രാജസ്ഥാനില്‍ 27 ഡിഗ്രി സെല്‍ഷ്യസ് വരെ താപനില കുറഞ്ഞതായി റിപ്പോര്‍ട്ട്. മഴ പെയ്യുന്ന സാഹചര്യമനുസരിച്ച് അധികൃതര്‍ക്ക് സ്ക്കൂളുകള്‍ അടയ്ക്കാമെന്ന് ജില്ലാ കലക്ടര്‍ നിര്‍ദ്ദേശം നല്കി.
ശേഖാവതി പ്രദേശത്താണ് ഏറ്റവും കൂടുതല്‍ മഴ ബാധിച്ചത്. സിക്കാറില്‍ മഴ കാരണംം വെള്ളപ്പൊക്കമുണ്ടായ അവസ്ഥയാണ്. അതേ സമയം ഉദയ്പൂര്‍, ജോദ്പൂര്‍ ജില്ലകളില്‍ മഴ ലഭിച്ചില്ല. ഈ ജില്ലകളില്‍ ജൂലായ് 30 ന് മുമ്പ് മഴ പെയ്യുമെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ അറിയിപ്പ്.