ഏറ്റുമാനൂര്‍: കൂട്ടുകാരിയുടെ പരീക്ഷാ ഹാള്‍ ടിക്കറ്റിന്റെ കോപ്പിയെടുത്ത് സ്വന്തം ഫോട്ടോ ഒട്ടിച്ച് എം.ബി.ബി.എസ്. എന്‍ട്രന്‍സ് പരീക്ഷയെഴുതാനെത്തിയ കോട്ടയം എരുമേലി സ്വദേശി പെണ്‍കുട്ടിക്കെതിരെ പോലീസ് കേസെടുത്തു.
ഏറ്റുമാനൂര്‍ തവളക്കുഴിയിലുള്ള പരീക്ഷാകേന്ദ്രത്തിലാണ് സംഭവം.
പെണ്‍കുട്ടിയുടെ എന്‍ട്രന്‍സ് പരീക്ഷ എഴുതുന്നതിനുള്ള അപേക്ഷ നേരത്തെ തള്ളിയിരുന്നു. നാല് വര്‍ഷമായി എം.ബി.ബി.എസിനു ശ്രമിക്കുകയായിരുന്നു. ഹാള്‍ ടിക്കറ്റില്‍ ഫോട്ടോയും മറ്റു വിവരങ്ങളും ചേര്‍ക്കുകയായിരുന്നു. എന്നാല്‍ റോള്‍ നമ്പര്‍ മാറ്റിയിരുന്നില്ല.
രണ്ടുപേരും ഒരേ റോള്‍ നമ്പരില്‍ പരീക്ഷയെഴുതാനെത്തിയതിനെ തുടര്‍ന്നാണ് പരീക്ഷാ അധികൃതര്‍ പോലീസിനെ വിവരമറിയിച്ചത്. കേസെടുത്ത ശേഷം പെണ്‍കുട്ടിയെ വീട്ടുകാര്‍ക്കൊപ്പം ജാമ്യത്തില്‍ വിട്ടയച്ചു.