അമേഠി: സ്മൃതി ഇറാനിയുടെ അടുത്ത സഹായിയും ബരൗലിയയിലെ മുന്‍ ഗ്രാമത്തലവനുമായ സുരേന്ദ്ര സിംഗിനെ അജ്ഞാതര്‍ വെടിവെച്ചുകൊന്നു. ജാമോ പോലീസ് സ്റ്റേഷന് പരിധിയിലെ സിംഗിന്റെ വസതിയില്‍ വച്ചാണ് സംഭവം.
ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ സുരേന്ദ്ര സിംഗിനെ ലക്നൗവിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. സംഭവത്തില്‍ രണ്ടുപേരെ കസ്റ്റഡിയില്‍ എടുത്തു.