ന്യൂഡല്‍ഹി: ജമ്മു കശ്മീരിലെ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട ഭീകരന് സാക്കിര്‍ മൂസയുടെ മൃതദേഹം കണ്ടെടുത്തു. തെക്കന്‍ കശ്മീരിലെ ത്രാലിലാണ് സുരക്ഷാസേനയുമായി കഴിഞ്ഞ ദിവസം ഏറ്റമുട്ടലുണ്ടായത്.
അല്‍ ഖ്വയ്ദയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന അന്‍സാര്‍ ഘസ്വാതുല്‍ ഹിന്ദ് എന്ന സംഘടനയുടെ തലവനാണ് സാക്കിര്‍ മൂസ. ഇന്ന് രാവിലെയാണ് ഏറ്റുമുട്ടല്‍ നടന്ന പ്രദേശത്ത് നിന്ന് ഇയാളുടെ മൃതദേഹം കണ്ടെടുത്തത്. ഒരു എ കെ-47 തോക്കും റോക്കറ്റ് ലോഞ്ചറും മൃതദേഹത്തിന് സമീപത്ത് നിന്ന് കണ്ടെടുത്തിട്ടുണ്ട്.