കൊച്ചി: വയനാട്ടിലെ രാഹുല്‍ ഗാന്ധിയുടെ റെക്കോര്‍ഡ് വിജയത്തിനെതിരെ സരിത എസ് നായര്‍ കോടതിയിലേക്ക്. അമേഠിയില്‍ തന്റെ പത്രിക സ്വീകരിക്കുകയും വയനാട്ടില്‍ തള്ളുകയും ചെയ്ത നടപടിക്കെതിരെയാണ് സരിത ഹൈക്കോടതിയെ സമീപിക്കുന്നത്. രാഹുലിന്റെ തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്നാണ് ആവശ്യം.
കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കും കേന്ദ്രമന്ത്രിയും ബിജെപി സ്ഥാനാര്‍ത്ഥിയുമായ സ്മൃതി ഇറാനിക്കുമൊപ്പം അമേഠിയില്‍ മത്സരിച്ച സരിതക്ക് 569 വോട്ടുകളാണ് ലഭിച്ചത്.