മമ്മൂട്ടി ചിത്രം ‘ഉണ്ട’യുടെ ടീസര്‍ പുറത്തിറങ്ങി. പോലീസ് വേഷത്തില്‍ വേറിട്ട പ്രകടനമാകും മമ്മൂട്ടിയുടേതെന്ന സൂചന നല്‍കുന്നതാണ് ടീസര്‍. സബ് ഇന്‍സ്പെക്ടര്‍ മണികണ്ഠന് സി പി എന്ന കഥാപാത്രമായാണ് മമ്മൂട്ടി ചിത്രത്തിലെത്തുന്നത്. ഛത്തീസ്ഗഡിലേക്ക് തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോകുന്ന മലയാളി പോലീസ് സംഘത്തിന്റെ കഥയാണ് ചിത്രം പറയുന്നത്. പോലീസ് കഥാപാത്രങ്ങളുടെ മികച്ച വേഷങ്ങള്‍ കൈകാര്യം ചെയ്യുന്ന മലയാള സിനിമയിലെ മാസ് ഹീറോയായ മമ്മൂട്ടിടെ വരവ് ആരാധകര്‍ക്ക് ഏറെ ആകാംഷ നല്കുന്നു.
ഉണ്ടയുടെ ആദ്യ പോസ്റ്റര്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. ചിത്രത്തിന്റെ പേരിലുള്ള കൗതുകവും ആരാധകര്‍ക്കിടയിലുണ്ട്.
ഹര്‍ഷാദിന്റെ രചനയില്‍ ഖാലിദ് റഹ്മാനാണ് സംവിധാനം. ഷൈന്‍ ടോം ചാക്കോ, ജേക്കബ് ഗ്രിഗറി, സുധി കോപ്പ, ദിലീഷ് പോത്തന്, അലന്‍സിയര്‍, അര്ജുന് അശോകന് എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങള്‍. സംവിധായകന് രഞ്ജിത്ത് പോലീസ് കഥാപാത്രമായി ചിത്രത്തിലുണ്ട്.