കുശിനഗര്‍: ഭീകരര്‍ക്കെതിരെ നടപടിയെടുക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതിക്ക് സൈന്യത്തിന് കാത്തിരിക്കാനാവില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. ഉത്തര്‍പ്രദേശില്‍ തിരഞ്ഞെടുപ്പ് പ്രചാരണ റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഞായറാഴ്ച രാവിലെ ജമ്മുകാശ്മീരിലെ ഷോപ്പിയാനില്‍ നടന്ന ഏറ്റുമുട്ടലില്‍ രണ്ട് ഭീകരരെ സൈന്യം വധിച്ചു. ബോംബുകളും ആയുധങ്ങളുമായി ഭീകരവാദികള്‍ സൈന്യത്തിന്റെ മുന്നില്‍ നില്ക്കുമ്പോള് അവരെ വെടിവെക്കാന്‍ ജവാന്മാര് തിരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതി വാങ്ങണമെന്ന് പറയുന്നത് തന്നെ ആശ്ചര്യപ്പെടുത്തുന്നുവെന്ന് മോദി റാലിയില്‍ പറഞ്ഞു.
ഭീകരര്‍ക്കെതിരെ നടപടിയെടുക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതിക്ക് സൈന്യത്തിന് കാത്തിരിക്കാനാവില്ലെന്ന് നരേന്ദ്രമോദി
By
May 12, 2019 5:01 pm