ന്യൂഡല്‍ഹി: ലോക്സഭാ തിരഞ്ഞെടുപ്പ് പൂര്‍ത്തിയാകാനിരിക്കെ മോദിക്കെതിരെ ആഞ്ഞടിച്ച് അമേരിക്കന്‍ മാസികയായ ടൈം മാഗസിന്. മാഗസിന്റെ 2019 മേയ് 20 ലക്കം ഏഷ്യന്‍ എഡിഷനിലാണ് മോദിയുടെ കവര്‍ ചിത്രത്തോടൊപ്പം രൂക്ഷ വിമര്‍ശനമുന്നയിച്ചിരിക്കുന്നത്. ഇന്ത്യയുടെ വിഭജന നായകന് എന്ന തലക്കെട്ടോടെയാണ് മോദിയെ മാഗസിന് അവതരിപ്പിച്ചിരിക്കുന്നത്. ഇന്ത്യാസ് ഡിവൈഡര്‍ ഇന്‍ ചീഫ് എന്നാണ് നല്‍കിയിരിക്കുന്ന തലക്കെട്ട്. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യ അടുത്ത അഞ്ച് വര്‍ഷം കൂടി മോദിയെ ചുമക്കേണ്ടി വരുമോ എന്നും ലേഖനത്തില്‍ ചോദിക്കുന്നു.
മോദി ഇന്ത്യയുടെ വിഭജന നായകനെന്ന് രൂക്ഷ വിമര്‍ശനവുമായി ടൈം മാഗസിന്
By
May 10, 2019 4:17 pm