Breaking News

കള്ളവോട്ട് മാപ്പ് അര്‍ഹിക്കാത്ത കുറ്റം: ടിക്കാറാം മീണ

കൊച്ചി: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കണ്ണൂര്‍ മണ്ഡലത്തില്‍ കള്ളവോട്ട് നടന്നത് സ്ഥിരീകരിച്ച് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ടീക്കാറാം മീണ. തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ ഗുരുതര വീഴ്ചയെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ പറഞ്ഞു. കള്ളവോട്ട് ചെയ്തവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ ടിക്കാറാം മീണ നിര്‍ദേശിച്ചു. കള്ളവോട്ട് മാപ്പ് അര്‍ഹിക്കാത്ത കുറ്റമാണെന്നും ടിക്കാറാം മീണ പറഞ്ഞു

പാമ്പുരുത്തി, ധര്‍മ്മടം എന്നിവിടങ്ങളിലാണ് കള്ളവോട്ട് നടന്നത്. പാമ്പുരുത്തിയില്‍ 12 പേര്‍ കള്ളവോട്ട് ചെയ്തു. മുഖ്യമന്ത്രിയുടെ മണ്ഡലത്തിലും കള്ളവോട്ട് നടന്നു. ധര്‍മ്മടത്ത് കള്ളവോട്ട് ചെയ്തത് സിപിഎം പ്രവര്‍ത്തകന്‍.

പൊലീസിന്റെ പോസ്റ്റല്‍ വോട്ട് തിരിമറിയില്‍ ക്രൈം ബ്രാഞ്ച് അന്വേഷണം നടക്കുകയാണ്. അതിന്റെ റിപ്പോര്‍ട്ട് കിട്ടിയ ശേഷം തുടര്‍ നടപടിയെടുക്കുമെന്നും ടിക്കാറാം മീണ പറഞ്ഞു. പൊലീസാണ് നടപടി എടുക്കേണ്ടത്. അന്വേഷണം മന്ദഗതിയിലാണെങ്കില്‍ തീര്‍ച്ചയായും ഇടപെടും. മിണ്ടാതിരിക്കാന്‍ കമ്മീഷന്‍ തീരുമാനിച്ചിട്ടില്ലെന്നും ടിക്കാറാം മീണ പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top