Kerala

എസ്എസ്എല്‍സി സര്‍ട്ടിഫിക്കറ്റ് ഓണ്‍ലൈനായി തിരുത്താം

എസ്എസ്എല്‍സി സര്‍ട്ടിഫിക്കറ്റിലെ വിവരങ്ങള്‍ ഓണ്‍ലൈനായി പരിശോധിക്കാം. തെറ്റുണ്ടെങ്കില്‍ നേരിട്ട് തിരുത്താന്‍ കഴിയില്ല. സ്‌കൂള്‍ മുഖാന്തരം അപേക്ഷ നല്‍കണം. തുടര്‍ന്ന് പരീക്ഷാ ഭവനിലാണ് തിരുത്തല്‍ വരുത്തുന്നത്. https://sslcexam.kerala.gov.in/ വഴി മേയ് 13 വരെയാണ് വിവരങ്ങള്‍ കാണാന്‍ കഴിയുന്നത്.

തെറ്റുണ്ടെങ്കില്‍ പഠിച്ച സ്‌കൂളിലെ ഹെഡ്മാസ്റ്റര്‍ക്ക് രേഖാമൂലം അപേക്ഷ നല്‍കണം. എസ്എസ്എല്‍സി. രജിസ്റ്റര്‍ നമ്പര്‍, തിരുത്തേണ്ട ഇനം, തെറ്റായി നല്‍കിയിട്ടുള്ള വിവരം, തിരുത്തല്‍ എങ്ങനെ വേണം തുടങ്ങിയവ ഫോറത്തില്‍ പൂരിപ്പിക്കണം. മേയ് 14-ന് വൈകീട്ട് നാലിന് മുന്‍പ് അപേക്ഷകള്‍ പരീക്ഷാഭവനില്‍ എത്തിക്കാനാണ് ഹെഡ്മാസ്റ്റര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നത്.

അതേസമയം എസ്എസ്എല്‍സി സര്‍ട്ടിഫിക്കറ്റുകളുടെ അച്ചടി പുനര്‍മൂല്യനിര്‍ണയത്തിന്റെ ഫലപ്രഖ്യാപത്തിന് പിന്നാലെ മേയ് 20-ന് ശേഷം ആരംഭിക്കും. ജൂണ്‍ ആദ്യം സ്‌കൂളുകളില്‍നിന്ന് വിതരണം തുടങ്ങും.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top