ഈസ്റ്റര്‍ ദിനത്തില്‍ ശ്രീലങ്കയിലെ പള്ളികളിലുണ്ടായ സ്ഫോടനത്തിന് പിന്നാലെ കടുത്ത നടപടിയുമായി ശ്രീലങ്കന്‍ സര്‍ക്കാര്‍. 200 മുസ്ലീം മത പണ്ഡിതരെ ഉള്‍പ്പെടെ 600 വിദേശ പൗരന്മാരെയാണ് ശ്രീലങ്ക നാടുകടത്തിയത്.ഏതൊക്കെ രാജ്യങ്ങളില്‍ നിന്നുള്ളവരെയാണ് പുറത്താക്കിയതെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയില്ല.
വിസ കാലാവധി കഴിഞ്ഞിട്ടും രാജ്യത്ത് തുടര്‍ന്നവരെയാണ് പുറത്താക്കിയതെന്ന് ശ്രീലങ്കന്‍ ആഭ്യന്തര മന്ത്രി
വജിര അബേവര്‍ധനെ പറഞ്ഞു.