Breaking News

ദമ്പതികള്‍ക്ക് നടുറോഡില്‍ ക്രൂരമര്‍ദ്ദനം

വയനാട് അമ്പലവയലില്‍ തമിഴ്‌നാട് സ്വദേശികളായ ദമ്പതികളെ നടുറോഡില്‍ ക്രൂരമായി മര്‍ദ്ദിച്ചു. അമ്പലവയല്‍ സ്വദേശി ഓട്ടോഡ്രൈവര്‍ സജീവാനന്ദന്‍ ആണ് ഇവരെ മര്‍ദ്ദിച്ചത്. ഇയാളോട് സ്‌റ്റേഷനില്‍ ഹാജരാകാന്‍ പോലീസ് ആവശ്യപ്പെട്ടു. നടുറോട്ടില്‍ ദമ്പതികളെ മര്‍ദ്ദിച്ചതില്‍ പൊലീസ് കേസെടുക്കും.സിപിഎം അമ്പലവയല്‍ ബ്രാഞ്ച് സെക്രട്ടറി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്.

യുവാവും യുവതിയും ഒരു ഓട്ടോയിലാണ് ഞായറാഴ്ച രാത്രി അമ്പലവയല്‍ ടൗണിലെത്തിയതെന്ന് പ്രദേശവാസികള്‍ പറഞ്ഞു. ഇരുവരും ഓട്ടോയില്‍ നിന്ന് ഇറങ്ങി ബത്തേരിക്ക് പോകണമെന്നാണ് ആവശ്യപ്പെട്ടത്. എന്താണ് ദമ്പതികളും സജീവാനന്ദും തമ്മിലുള്ള പ്രശ്‌നമെന്ന് അറിയില്ലെന്ന് നാട്ടുകാര്‍ പറഞ്ഞു. 

 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top