സംസ്ഥാന പൊലീസിന്റെ നിയന്ത്രത്തിലുള്ള ഇന്റലിജന്‍സ് ബ്യൂറോ പുറത്തു വിട്ട കണക്കില്‍ കേരളത്തില്‍ 14 സീറ്റുകളില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ വിജയിക്കുമെന്നാണ് പറയുന്നത്. യുഡിഎഫിന് 4 സീറ്റുകള്‍ ലഭിക്കും. അതേസമയം പത്തനംതിട്ടയിലും തിരുവനന്തപുരത്തും വിധി പ്രവചനാതീതമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
മലപ്പുറം, പൊന്നാനി, കോട്ടയം,വയനാട്,എന്നീ മണ്ഡലങ്ങളില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ വിജയിക്കും. എറണാകുളത്ത് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി രാജീവ് വിജയിക്കും. മാവേലിക്കരയില്‍ ഇടത് മുന്നണി സ്ഥാനാര്ത്ഥിക്കായിരിക്കുമെന്നും പറയുന്നു.
ചാലക്കുടിയില്‍ ഇന്നസെന്റ് വിജയിക്കുമ്പോള്‍ കൊല്ലത്ത് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയും വിജയിക്കും. ആറ്റിങ്ങല്‍, ആലപ്പുഴ, ആലത്തൂര്‍, പാലക്കാട്, കാസര്‍ഗോട് എന്നിവിടങ്ങളില്‍ തുടക്കം മുതല്‍ എല്‍ഡിഎഫിന് മുന്‍തൂക്കമുണ്ടാകുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
വടകരയില്‍ ഇടത് സ്ഥാനാര്‍ത്ഥി പി.ജയരാജന് വിജയിക്കും. കോഴിക്കോട് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വിജയിക്കും. തൃശൂരില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് വിജയസാധ്യത.