ന്യൂഡല്‍ഹി: ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്ക്കെതിരെയുള്ള ലൈംഗിക ആരോപണക്കേസില്‍ പരാതിക്കാരിയുടെ പിന്നില്‍ പ്രവര്‍ത്തിച്ചത് ആരെന്ന് കണ്ടെത്തണമെന്ന് ജസ്റ്റിസ് അരുണ്‍ മിശ്ര.പരാതിയുടെ പിന്നില്‍ ഗൂഢാലോചന നടന്നിട്ടുണ്ടോയെന്നാണ് നിലവില്‍ അന്വേഷിക്കുന്നത്. പരാതിയില്‍ അന്വേഷണം വേണമെന്നും എന്നാല്‍ മുന്‍വിധിയോടുകൂടിയുള്ള അന്വേഷണം പാടില്ലെന്നും മുതിര്‍ന്ന അഭിഭാഷക ഇന്ദിര ജെയിംസ് വ്യക്തമാക്കി. കേസ് നാളത്തേക്ക് മാറ്റിവെച്ചു..
ചീഫ് ജസ്റ്റിസിനെതിരെയുള്ള ലൈംഗിക ആരോപണം ; ഗൂഢാലോചന അന്വേഷിക്കുമെന്ന് സുപ്രീംകോടതി
By
April 24, 2019 4:03 pm