വാഷിങ്ടണ്‍ : പാക് ഭീകര സംഘടനയായ ജയ്ഷെ മുഹമ്മദിന്റെ തലവന്‍ മസൂദ് അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കാന്‍ പുതിയ പ്രമേയവുമായി അമേരിക്ക.യു എന്‍ രക്ഷാസമിതിയിലാണ് അമേരിക്ക പ്രമേയം കൊണ്ടുവന്നത്. നീക്കം ബ്രിട്ടന്റെയും ഫ്രാന്‍സിന്റെയും സഹായത്തോടെയാണ്. ചൈനയ്ക്കെതിരെ കടുത്ത വിമര്‍ശനമാണ് അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ ഉന്നയിച്ചത്. മുസ്ലിം വിഭാഗത്തോട് ലജ്ജാകരമായ കാപട്യമാണ് ചൈന കാണിക്കുന്നത്. മുസ്ലിംങ്ങളെ അടിച്ചമര്‍ത്തുന്ന ചൈന ഇസ്ലാം ഭീകരവാദത്തെ സംരക്ഷിക്കുന്നുവെന്നും പോംപിയോ പറഞ്ഞു.
മസൂദ് അസ്ഹറിനെ ആഗോളഭീകരനായി പ്രഖ്യാപിക്കാന്‍ പുതിയ പ്രമേയവുമായി അമേരിക്ക
By
March 28, 2019 10:29 am