Latest News

ഷോപ്പിയാനില്‍ വീണ്ടും ഏറ്റുമുട്ടല്‍; മൂന്ന് ഭീകരരെ വധിച്ചു

ശ്രീനഗര്‍: ജമ്മുകശ്മീരിലെ ഷോപ്പിയാനില്‍ ഉണ്ടായ ഏറ്റുമുട്ടലില്‍ മൂന്ന് ഭീകരരെ സൈന്യം വധിച്ചു. ഷോപ്പിയാനിലെ കെല്ലാറില്‍ ഭീകരര്‍ തമ്പടിച്ചിട്ടുണ്ടെന്ന വിവരത്തെതുടര്‍ന്ന് തിരച്ചില്‍ നടത്തിയ സുരക്ഷാസേനയ്ക്ക് നേരെ ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു. തുടര്‍ന്ന് സി.ആര്‍.പി.എഫും ജമ്മു കശ്മീര്‍ പോലീസും ഉള്‍പ്പെടുന്ന സുരക്ഷാസേന തിരിച്ചടിക്കുകയും മൂന്ന് ഭീകരരെ വധിക്കുകയും ചെയ്തു. ഭീകരരില്‍ നിന്ന് സൈന്യം ആയുധങ്ങള്‍ പിടിച്ചെടുത്തു. ഹന്ദ്വാരയിലെ യാരൂ മേഖലയിലും വെടിവയ്പ് ഉണ്ടായി. വ്യാഴാഴ്ച പുലര്‍ച്ചെയായിരുന്നു ഏറ്റുമുട്ടല്‍. ഒരാഴ്ചയ്ക്കിടെ ഇത് രണ്ടാംതവണയാണ് ഷോപ്പിയാനില്‍ ഭീകരരും സുരക്ഷാസേനയും തമ്മില്‍ ഏറ്റുമുട്ടലുണ്ടാകുന്നത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top