Breaking News

ഫ്രാങ്കോ മുളയ്ക്കലിനെതിരെ ഉടന്‍ കുറ്റപത്രം സമര്‍പ്പിച്ചില്ലെങ്കില്‍ വീണ്ടും തെരുവിലിറങ്ങുമെന്ന് കന്യാസ്ത്രീകള്‍

കോട്ടയം : കന്യാസ്ത്രീയെ ബലാല്‍സംഗം ചെയ്ത കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ ഉടന്‍ കുറ്റപത്രം സമര്‍പ്പിച്ചില്ലെങ്കില്‍ വീണ്ടും പ്രതിഷേധവുമായി തെരുവിലിറങ്ങുമെന്ന് കന്യാസ്ത്രീകള്‍. ഇക്കാര്യം ആവശ്യപ്പെട്ട് കന്യാസ്ത്രീകള്‍ കോട്ടയം എസ് പി ഹരിശങ്കറെ കണ്ടു. നാലു ദിവസത്തിനകം കേസില്‍ കോടതിയില്‍ കുറ്റപത്രം നല്‍കുമെന്ന് എസ് പി അറിയിച്ചതായി കന്യാസ്ത്രീകള്‍ പറഞ്ഞു.

ബിഷപ്പിനെതിരായ കുറ്റപത്രം ഇനിയും വൈകിയാല്‍ തെരുവില്‍ ഇറങ്ങാന്‍ മടിക്കില്ലെന്നും, അതിനുള്ള അവസരം ഉണ്ടാക്കരുതെന്നും സിസ്റ്റര്‍ അനുപമ അടക്കമുള്ള കന്യാസ്ത്രീകള്‍ പറഞ്ഞു. കേസില്‍ സാക്ഷികള്‍ക്ക് മേല്‍ സമ്മര്‍ദ്ദം ഏറുകയാണ്. ബിഷപ്പ് ഫ്രാങ്കോയുടെ രാഷ്ട്രീയവും സാമ്പത്തികവുമായ സ്വാധീനമാണ് സമ്മര്‍ദ്ദങ്ങള്‍ക്ക് പിന്നില്‍. കോണ്‍വെന്റിന് അകത്തു നിന്നുതന്നെ സിസ്റ്ററിന് പല വിധ പീഡനങ്ങളും ബുദ്ധിമുട്ടുകളും നേരിടുന്നുണ്ട്. സിസ്റ്ററിന് ആവശ്യമായ മരുന്നുകളോ ഭക്ഷണമോ നല്‍കുന്നില്ല. കന്യാസ്ത്രീകള്‍ക്കും സിസ്റ്റേഴ്സിനും സുരക്ഷ നല്‍കുന്ന കാര്യവും പരിഗണിക്കുമെന്ന് എസ്പി അറിയിച്ചതായി സിസ്റ്റര്‍ അനുപമ പറഞ്ഞു.

കന്യാസ്ത്രീയെ പീഡിപ്പിച്ച സംഭവത്തില്‍ സാക്ഷിയായ സിസ്റ്റര്‍ ലിസി വടക്കേയില്‍ മഠത്തിനുളില്‍ മാനസിക പീഡനം അനുഭവിക്കുന്നുവെന്ന് വെളിപ്പെടുത്തിയിരുന്നു. മഠം അധികാരികള്‍ മൊഴി മാറ്റത്തിന് സമ്മര്‍ദ്ദം ചെലുത്തുന്നുവെന്നും തന്നെ മാനസിക രോഗിയാക്കാന്‍ ശ്രമിക്കുന്നുവെന്നും സിസ്റ്റര്‍ ലിസി പറഞ്ഞു.

ഭക്ഷണവും മരുന്നും നല്‍കുന്നില്ലെന്നും തിരുവസ്ത്രം ഉപേക്ഷിച്ച് പുറത്തുപോകാനും മഠം അധികാരികള്‍ ലിസിയോട് പറഞ്ഞു. മഠത്തിനുള്ളില്‍ തടങ്ക ജീവിതമാണെന്നും ജീവന് ഭീഷണിയുണ്ടെന്നും സിസ്റ്റര്‍ വെളിപ്പെടുത്തി. ബിഷപ്പ് പീഡിപ്പിച്ച വിവരം ഇരയായ കന്യാസ്ത്രീ ആദ്യം പറഞ്ഞത് സിസ്റ്റര്‍ ലിസി വടക്കേയിലിനോടായായിരുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top