പ്രിയാവാര്യര്‍ ആദ്യമായി ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കുന്ന ചിത്രം ശ്രീദേവി ബംഗ്ലാവിന്റെ രണ്ടാമത്തെ ടീസര്‍ പുറത്തിറങ്ങി. ആദ്യത്തെ ടീസറിലെ പോലെ തന്നെ ഇത്തവണയും ചില സംശയങ്ങള്‍ ബാക്കിവെച്ചാണ് ടീസര്‍ അവസാനിക്കുന്നത്.
സിനിമയുടെ ആദ്യ ടീസര്‍ ബോളിവുഡില്‍ വലിയ വിവാദം സൃഷ്ടിച്ചിരുന്നു. അന്തരിച്ച നടി ശ്രീദേവിയുടെ ജീവിതത്തോട് സാമ്യം തോന്നുന്ന ദൃശ്യങ്ങള്‍ ഉണ്ടെന്നായിരുന്നു ആരോപണം.
മലയാളിയായ പ്രശാന്ത് മാമ്പുള്ളി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പ്രിയാംഷു ചാറ്റര്‍ജി, ആസിം അലി ഖാന്, മുകേഷ് റിഷി തുടങ്ങി ഹിന്ദിയിലെ പ്രമുഖ താരങ്ങള്‍ അണിനിരക്കുന്നുണ്ട്. പൂര്‍ണ്ണമായും യുകെയില്‍ ചിത്രീകരിക്കുന്ന ബിഗ് ബജറ്റ് ചിത്രം 70 കോടി ബഡ്ജറ്റിലാണ് ഒരുങ്ങുന്നത്. ആറാട്ട് എന്റര്ടൈന്മെന്റ്സിന്റെ ബാനറില്‍ ചന്ദ്രശേഖര്‍ എസ്.കെ, മനിഷ് നായര്‍, റോമന്‍ ഗില്‍ബെര്‍ട്ട് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. മെയ് മാസം ചിത്രം തിയേറ്ററുകളിലെത്തുമെന്നാണ് കരുതുന്നത്.