കോഴിക്കോട്: ലോക്സഭ തിരഞ്ഞെടുപ്പിനുള്ള മുസ്ലിം ലീഗ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. മലപ്പുറം മണ്ഡലത്തില്‍ പി കെ കുഞ്ഞാലിക്കുട്ടിയും പൊന്നാനിയില്‍ ഇടി മുഹമ്മദ് ബഷീറും മല്‍സരിക്കുമെന്ന് മുസ്ലീംലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളാണ് പ്രഖ്യാപിച്ചത്.
ലോക്സഭാ തെരഞ്ഞെടുപ്പിനായി യുഡിഎഫില്‍ ലീഗ് മൂന്ന് സീറ്റ് ആവശ്യപ്പെട്ടെങ്കിലും നിലവിലെ സാഹചര്യത്തില്‍ രണ്ട് സീറ്റ് മാത്രമാണ് ലഭിച്ചത്. എന്നാല്‍ ഒഴിവു വരുന്ന മുറയ്ക്ക് രണ്ടാമത്തെ രാജ്യസഭ സീറ്റ് ലീഗിന് അനുവദിക്കാമെന്ന് കോണ്‍ഗ്രസ് സമ്മതിച്ചതായി തങ്ങള്‍ പറഞ്ഞു. തമിഴ്നാട് രാമനാഥപുരം മണ്ഡലത്തില്‍ ലീഗ് സ്ഥാനാര്‍ത്ഥിയായി നവാസ് ഗനി മല്‍സരിക്കുമെന്നും പ്രഖ്യാപിച്ചു.