ന്യൂഡല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി വീണ്ടും വാരണാസിയില്‍ ജനവിധി തേടും. മൂന്ന് മണിക്കൂര്‍ നീണ്ട ബിജെപി പാര്‍ലമെന്ററി യോഗത്തിലാണ് തീരുമാനം. മത്സരിക്കുന്ന രണ്ടാമത്തെ സീറ്റ് പിന്നീട് തീരുമാനിക്കും. യോഗത്തില്‍ ബിജെപിയുടെ ലോക്സഭാ തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ വിലയിരുത്തി. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ വാരണാസിയിലും വഡോദരയിലും മോദി മത്സരിച്ചിരുന്നു.
2014 ലോക്സഭാ തിരഞ്ഞെടുപ്പില്‍ വാരണാസിയില്‍ മത്സരിച്ച മോദി മൂന്ന് ലക്ഷത്തിലേറെ വോട്ടുകള്‍ക്കാണ് എ.എ.പി നേതാവ് അരവിന്ദ് കെജ്രിവാളിനെ പരാജയപ്പെടുത്തിയത്.
മോദി വീണ്ടും വാരണാസിയില്‍ ജനവിധി തേടും
By
March 9, 2019 10:20 am