Breaking News

കൊല്ലപ്പെട്ട ഭീകരരുടെ എണ്ണം കൃത്യമായി അറിയേണ്ടവര്‍ക്ക് പാകിസ്ഥാനില്‍ പോയി പരിശോധിക്കാം: രാജ്‌നാഥ് സിംഗ്

ബാലാകോട്ട്: പാകിസ്ഥാനില്‍ ഇന്ത്യ നടത്തിയ പ്രത്യാക്രമണത്തില്‍ കൊല്ലപ്പെട്ട ഭീകരരുടെ എണ്ണത്തില്‍ വിശദീകരണം ആവശ്യമുള്ളവര്‍ പാകിസ്ഥാനില്‍ പോയി കണക്ക് എടുക്കണമെന്ന് കേന്ദ്രമന്ത്രി രാജ്‌നാഥ് സിംഗ്. ”ആക്രമണം നടന്ന സ്ഥലം സന്ദര്‍ശിച്ച് അവിടെ കൊല്ലപ്പെട്ടവരുടെ കണക്കെടുക്കാന്‍ പൈലറ്റുമാര്‍ക്ക് സാധിക്കുമോ? എന്ത് നാടകമാണ് ഇവിടെ നടക്കുന്നത്? കോണ്‍ഗ്രസിലെ എന്റെ സുഹൃത്തുക്കള്‍ക്ക് കൊല്ലപ്പെട്ട ഭീകരരുടെ കണക്ക് കൃത്യമായി അറിയണമെന്ന് നിര്‍ബന്ധമാണെങ്കില്‍ പാകിസ്ഥാനില്‍ പോയി പരിശോധിക്കാം.” ആസ്സാമിലെ ദുബ്രിയില്‍ പൊതുപരിപാടിയില്‍ പ്രസംഗിക്കവേ രാജ്‌നാഥ് സിംഗ് പറഞ്ഞു.

കൊല്ലപ്പെട്ട ഭീകരരുടെ എണ്ണത്തില്‍ രാഷ്ട്രീയനേതാക്കളും അവിശ്വാസം പ്രകടിപ്പിച്ചിരുന്നു. ബാലാകോട്ടില്‍ ആക്രമണം നടക്കുന്ന ദിവസം മുന്നൂറ് മൊബൈല്‍ ഫോണുകള്‍ സജീവമായിരുന്നു എന്ന എന്‍ടിആര്‍ഒ റിപ്പോര്‍ട്ടിനെയും സിംഗ് പരാമര്‍ശിച്ചു. വ്യക്തമായ ധാരണയോടെയാണ് അവര്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. അവിടെയുണ്ടായിരുന്ന മരങ്ങളാണോ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചതെന്നും രാജ്‌നാഥ് സിംഗ് ചോദിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top