Kerala

ഏപ്രില്‍ ഒന്നുമുതല്‍ 14 ട്രെയിനുകള്‍ ഷൊര്‍ണൂരില്‍ എത്തില്ല

ഏപ്രില്‍ ഒന്നു മുതല്‍ 14 ട്രെയിനുകള്‍ ഷൊര്‍ണൂര്‍ സ്റ്റേഷനിലെത്താതെ വഴി തിരിച്ചു വിടും. സമയനഷ്ടം ചൂണ്ടിക്കാണിച്ചാണ് റെയില്‍വേയുടെ പുതിയ പരിഷ്‌കരണം. എന്നാല്‍ തീവണ്ടികളുടെ യാത്രാസമയം റെയില്‍വേ കുറച്ചിട്ടില്ല.

ഷൊര്‍ണൂരില്‍ നിന്ന് തമിഴ്നാട് വഴി മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ്, ഗുജറാത്ത്,ബീഹാര്‍ തുടങ്ങിയ സംസ്ഥാനങ്ങളിലേക്ക് അന്‍പത്തി മൂന്ന് പ്രതിവാര സര്‍വ്വീസുകളാണ് റെയില്‍വേ നടത്തുന്നത്. ഇതില്‍ ഇരുപത്തൊന്ന് സര്‍വ്വീസുകള്‍ നിലവില്‍ ഷൊഷണൂര്‍ റെയില്‍വേ സ്റ്റേഷന്‍ വഴിയാണ്. എന്നാല്‍ അടുത്തമാസം ഒന്നാം തീയതി മുതല്‍ 14 സര്‍വീസുകള്‍ ഷൊര്‍ണ്ണൂരിലെത്തില്ല.പകരം വള്ളത്തോള്‍ നഗര്‍, ഒറ്റപ്പാലം വഴി ഇവ തിരിച്ചു വിടും. യാത്രക്കാര്‍ക്ക് ഏറെ സൗകര്യമായ ബൊക്കാറോ എക്‌സ്പ്രസും ഏപ്രില്‍ ഒന്നു മുതല്‍ ഷൊര്‍ണ്ണൂരിലെത്തില്ല.

പുതിയ പരിഷ്‌കാരം മൂലം മലബാറിന് പത്ത് തീവണ്ടികള്‍ നഷ്ടമാകും. ഈ വണ്ടികളെ ആശ്രയിക്കുന്ന യാത്രകാര്‍ ഏപ്രില്‍ ഒന്നുമുതല്‍ വള്ളത്തോള്‍ നഗറിലോ ഒറ്റപ്പാലത്തോ പോകണം.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top