Breaking News

മസൂദ് അസ്ഹര്‍ പാകിസ്താനിലുണ്ടെന്ന് പാക് വിദേശകാര്യ മന്ത്രി; ചര്‍ച്ചയ്ക്കുള്ള ഇമ്രാന്‍ ഖാന്റെ ക്ഷണം തള്ളി ഇന്ത്യ

ഇസ്‌ലാമാബാദ്: പുല്‍വാമ ഭീകരാക്രമണത്തിന്റെ സൂത്രധാരനായ ജെയ്‌ഷെ ഇ മുഹമ്മദ് തലവന്‍ മസൂദ് അസ്ഹര്‍ പാകിസ്താനിലുണ്ടെന്ന് സ്ഥിരീകരണം. പാക് വിദേശകാര്യമന്ത്രി ഷാ മെഹ്മൂദ് ഖുറേഷി ഇക്കാര്യം സംബന്ധിച്ച സ്ഥിരീകരണം നല്‍കിയിരിക്കുന്നത്.

മസൂദ് അസ്ഹറിന്റെ ആരോഗ്യസ്ഥിതി വളരെ മോശമാണ്. വീടിന് പുറത്തേക്ക് ഇറങ്ങാന്‍ പോലും സാധിക്കാത്ത അവസ്ഥയിലാണ് അസ്ഹറെന്നും ഖുറേഷി പറഞ്ഞു. സാധിക്കില്ല. സിഎന്‍എന്നിനോട് സംസാരിക്കവേയാണ് അദ്ദേഹത്തിന്റെ വെളിപ്പെടുത്തല്‍. മസൂദിനെതിരെ നടപടി വേണമെങ്കില്‍ ശക്തമായി തെളിവ് വേണമെന്നും ഷാ മെഹ്മൂദ് ഖുറേഷി പറഞ്ഞു.  അസ്ഹറിനെ ആഗോളഭീകരനായ പ്രഖ്യാപിക്കണമെന്ന് യുഎസും യുകെയും ഫ്രാന്‍സും സംയുക്തമായി യുഎന്നില്‍ ആവശ്യം ഉന്നയിക്കുന്നതിനിടെയാണ് പാകിസ്താന്റെ സ്ഥിരീകരണം.

ആഗോള ഭീകരനായി പ്രഖ്യാപിച്ചാല്‍ അസ്ഹറിന് ആഗോള യാത്രാവിലക്ക് നേരിടേണ്ടിവരും. സ്വത്തുക്കള്‍ മരവിപ്പിക്കുമെന്നതിനു പുറമേ ആയുധവിലക്കും ഉണ്ടാകും.

ഭീകരാക്രമണത്തിന് പിന്നില്‍ ജെയ്‌ഷെ ഇ മുഹമ്മദിന്റെ പങ്ക് വ്യക്തമാക്കുന്ന രേഖകള്‍ കഴിഞ്ഞ ദിവസം ഇന്ത്യ പാകിസ്താന് കൈമാറിയിരുന്നു.

അതേസമയം, ചര്‍ച്ചയ്ക്കുള്ള ഇമ്രാന്‍ ഖാന്റെ ക്ഷണം തള്ളി ഇന്ത്യ. പാക് മണ്ണ് ഉപയോഗിക്കുന്ന ഭീകരര്‍ക്കെതിരെ നടപടി എടുത്ത ശേഷം മാത്രം ചര്‍ച്ച. നടപടി എടുത്തതിന് വ്യക്തമായ തെളിവ് ലഭിച്ചാല്‍ മാത്രം ഇമ്രാന്‍ഖാനുമായി ചര്‍ച്ചയുണ്ടാകൂ എന്ന് ഇന്ത്യ അറിയിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top