Breaking News

സൈനിക നീക്കം പാടില്ല; പാക്കിസ്ഥാന് താക്കീതുമായി സൗദി അറേബ്യയും

റിയാദ്: സൈനിക നീക്കം പാടില്ലെന്ന് പാക്കിസ്ഥാനോട് സൗദി അറേബ്യയും. സൗദി വിദേശകാര്യമന്ത്രി പാകിസ്താന്‍ വിദേശകാര്യ മന്ത്രിയെ വിളിച്ചാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. പ്രശ്നപരിഹാരത്തിന് ഇടപെടാന്‍ തയ്യാറെന്നും സൗദി വ്യക്തമാക്കി.

അതേസമയം അതിര്‍ത്തി കടന്നുള്ള തീവ്രവാദം തടയണമെന്ന് പാക്കിസ്ഥാനോട് അമേരിക്കന്‍ ആഭ്യന്തര കാര്യ മന്ത്രാലയം വീണ്ടും ആവശ്യപ്പെട്ടിരുന്നു. അടുത്തിടെ ഇന്ത്യയുടെ സിആര്‍പിഎഫ് സൈനികര്‍ക്ക് എതിരെ നടന്നതുപോലെയുള്ള ആക്രമണങ്ങള്‍ മേഖലയുടെ സുരക്ഷയ്ക്ക് വന്‍ ഭീഷണിയാണ്. പാക്കിസ്ഥാന്‍ ഭീകരസംഘടനകളുടെ സുരക്ഷിത താവളം ആകരുതെന്നും അമേരിക്ക ആവര്‍ത്തിച്ചു. ഭീകരര്‍ക്ക് സാമ്പത്തികസഹായം എത്തുന്നത് തടയണം. ഐക്യരാഷ്ട്ര സഭ സുരക്ഷാസമിതി നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും അമേരിക്ക പാക്കിസ്ഥാനോട് നിര്‍ദ്ദേശിച്ചു.

അതിര്‍ത്തി കടന്നുള്ള എല്ലാത്തരം സൈനിക നീക്കവും ഇന്ത്യയും പാക്കിസ്ഥാനും ഉടന്‍ അവസാനിപ്പിക്കണമെന്നും അമേരിക്ക ആവശ്യപ്പെട്ടു. അതിര്‍ത്തിയിലെ സംഘര്‍ഷം കുറയ്ക്കാനുള്ള അടിയന്തര നടപടികള്‍ രണ്ട് രാജ്യങ്ങലും ഉടന്‍ എടുക്കണമെന്നും നേരിട്ടുള്ള ആശയവിനിമയം പുനസ്ഥാപിക്കണമെന്നും അമേരിക്ക ഇരു രാജ്യങ്ങളോടും ആവശ്യപ്പെട്ടു. ഭീകരസംഘടനകള്‍ക്കെതിരെ നടപടിയെടുത്തേ തീരൂവെന്ന് ജപ്പാനും പാകിസ്ഥാനോട് ആവശ്യപ്പെട്ടു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top