ലാഹോര്‍: പാക്കിസ്ഥാനില്‍ നിന്ന് ഇന്ത്യയിലേക്ക് സര്‍വീസ് നടത്തുന്ന സംഝോത എക്സ്പ്രസിെന്റ സര്‍വീസ് പാക് സര്‍ക്കാര്‍ റദ്ദാക്കി. ദ്വൈവാര ട്രെയിനായി ലാഹോര്‍ മുതല്‍ അട്ടാരി വരെയാണ് സംഝോത എക്പ്രസ് സര്‍വീസ് നടത്തുന്നത്. സുരക്ഷ പരിഗണിച്ച ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ ട്രെയിനിന്റെ സര്‍വീസ് നിര്‍ത്തിവെച്ചതായാണ് റിപ്പോര്‍ട്ട്.
യാത്രക്കാരെ ബസ് മാര്‍ഗം അട്ടാരിയിലെത്തിക്കും. തിങ്കളാഴ്ചയും വ്യാഴാഴ്ചയുമാണ് സര്‍വീസ്. 16 യാത്രക്കാരുമായി ലാഹോറില്‍ നിന്ന് രാവിലെ എട്ട് മണിക്ക് യാത്ര തിരിക്കേണ്ട ട്രെയിനിന്റെ സര്‍വീസാണ് പാക്കിസ്ഥാന് റദ്ദാക്കിയത്.