Latest News

എയ്‌റോ ഇന്ത്യ പ്രദര്‍ശനത്തിനെത്തിയ രണ്ട് വിമാനങ്ങള്‍ കൂട്ടിയിടിച്ച് പൈലറ്റ് മരിച്ചു

ബംഗളൂരു: ബംഗളൂരുവില്‍ എയ്‌റോ ഇന്ത്യ പ്രദര്‍ശനത്തിനെത്തിയ രണ്ട് ചെറുവിമാനങ്ങള്‍ കൂട്ടിയിടിച്ച് ഒരു പൈലറ്റ് മരിച്ചു. നോര്‍ത്ത് ബംഗളൂരുവിലെ യെലഹങ്ക എയര്‍ബേസിലാണ് അപകടമുണ്ടായത്. സൂര്യകിരണ്‍ വിമാനങ്ങളാണ് കൂട്ടിയിടിച്ചത്.

എയ്‌റോബാറ്റിക്‌സ് പരിശീലനത്തിനിടെയായിരുന്നു അപകടം. മൂന്ന് പൈലറ്റുമാര്‍ ഈ വിമാനങ്ങളില്‍ ഉണ്ടായിരുന്നു. ഇവരില്‍ രണ്ടുപേര്‍ക്ക് ചാടി രക്ഷപ്പെടാന്‍ സാധിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍.

സൈന്യത്തിന്റെ അഭ്യാസപ്രകടനങ്ങളില്‍ പ്രധാന ആകര്‍ഷണമാണ് സൂര്യകിരണ്‍ വിമാനങ്ങളുടേത്. ഈ മാസം 20 മുതല്‍ 24 വരെ ബംഗളൂരുവില്‍ സൈന്യത്തിന്റെ വ്യോമ അഭ്യാസം നടക്കാനിരിക്കുകയായിരുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top