Kerala

പെരിയാറില്‍ കല്ലുകെട്ടി താഴ്ത്തിയ മൃതദേഹം സ്ത്രീയുടേത്

ആലുവ: പെരിയാറില്‍ കരിങ്കല്ലു കെട്ടി താഴ്ത്തിയ മൃതദേഹം സ്ത്രീയുടേതെന്ന് കണ്ടെത്തി. മൃതദേഹത്തിന് രണ്ടു ദിവസത്തോളം പഴക്കമുണ്ട്. 30 വയസ്സിനടുത്ത് പ്രായമുണ്ടെന്നാണ് നിഗമനം.

യുസി കോളജിനു സമീപം വിന്‍സന്‍ഷ്യന്‍ വിദ്യാഭവനു പുറകിലെ കുളിക്കടവില്‍ വൈദിക വിദ്യാര്‍ഥികളാണ് ഇന്നലെ രാത്രി മൃതദേഹം കണ്ടെത്തിയത്. മരക്കൂട്ടത്തില്‍ തടഞ്ഞു നില്‍ക്കുന്ന നിലയിലായിരുന്നു. പുതപ്പിനുള്ളില്‍നിന്ന് അഴുകിയ കൈ പുറത്തേക്കു തള്ളി നില്‍ക്കുകയായിരുന്നു. കൊലപാതകമാണെന്നാണു പ്രാഥമിക നിഗമനം.

രാവിലെ മൃതദേഹം കരയ്ക്കുകയറ്റി. സമീപ ദിവസങ്ങളില്‍ കാണാതായവരെ കേന്ദ്രീകരിച്ച് അന്വേഷണം നടക്കുന്നുണ്ട്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top