Latest News

റഫാല്‍ ഇടപാടിലെ സിഎജി റിപ്പോര്‍ട്ട് രാജ്യസഭയില്‍

ന്യൂഡല്‍ഹി: റഫാല്‍ ഇടപാടിലെ സിഎജി റിപ്പോര്‍ട്ട് രാജ്യസഭയില്‍ വച്ചു. കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണാണ് റിപ്പോര്‍ട്ട് സഭയില്‍ സമര്‍പ്പിച്ചത്. അടിസ്ഥാന വില യുപിഎ കാലത്തേക്കാളും കുറവെന്നാണ് റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നത്.

അതേസമയം, വിമാനങ്ങളുടെ അന്തിമവില സംബന്ധിച്ച വിവരം റിപ്പോര്‍ട്ടില്‍ ഇല്ല. അടിസ്ഥാനവില യുപിഎയുടെ കാലത്തേക്കാളും 2.86% കുറവെന്നാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്.

റഫാലിനേക്കാളും കുറഞ്ഞ വില മറ്റ് കമ്പനികള്‍ വാഗ്ദാനം ചെയ്തില്ലെന്നും പുതിയ കരാര്‍ അനുസരിച്ച് വിമാനങ്ങള്‍ വേഗത്തില്‍ കിട്ടുമെന്നും റിപ്പോര്‍ട്ട് വിശദമാക്കുന്നു. ഫ്രാന്‍സില്‍ നിര്‍മ്മിച്ച് ലഭ്യമാക്കുന്ന വിമാനങ്ങളില്‍ വില വ്യത്യാസമില്ലെന്നും റിപ്പോര്‍ട്ട് വിശദമാക്കുന്നു.

എന്നാല്‍ റിപ്പോര്‍ട്ട് അംഗീകരിക്കില്ലെന്ന് പ്രതിപക്ഷം വിശദമാക്കി. റിപ്പോര്‍ട്ട് ഏകപക്ഷീയമെന്നാണ് കോണ്‍ഗ്രസ് ആരോപണം. റിപ്പോര്‍ട്ടിനെതിരെ പാര്‍ലമെന്റിന് പുറത്ത് കോണ്‍ഗ്രസ് പ്രതിഷേധിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top